എങ്ങെങ്ങോ ഉല്ലാസയാത്ര (ആന വളർത്തിയ വാനമ്പാടിയുടെ മകൻ )
This page was generated on April 20, 2024, 8:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംകെ വി മഹാദേവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 04:38:01.
 
എങ്ങെങ്ങോ ഉല്ലാസയാത്രകള്‍ ചെല്ലത്തിങ്കളേ ചൊല്ലു
ഏതേതു നാട്ടിലിന്നുത്സവം
(എങ്ങെങ്ങോ )

നിന്നെ കല്യാണപ്പെണ്ണായിക്കണ്ടു ഞാന്‍
അഴകിന്‍ കണ്ണാടി നന്മേനി കണ്ടു ഞാന്‍
നിന്നെ കല്യാണ...
(അഴകിന്‍ )
മന്നിനു നീ തന്ന പട്ടാട കണ്ടു ഞാന്‍ - ഈ
ഈ പെണ്ണിന്നും തരുകില്ലേ

എങ്ങെങ്ങോ ഉല്ലാസയാത്രകള്‍ ചെല്ലത്തിങ്കളേ

മുല്ലപ്പല്ലക്കിതാര്‍വന്ന വാഹനം
വെള്ളിത്താരങ്ങളാല്‍ തന്ന സ്ത്രീധനം
ആരോടു ചൊല്ലാതെ കല്യാണമായിതോ (2)
ആരു നിന്‍ മാരനാരോ

എങ്ങെങ്ങോ ഉല്ലാസയാത്രകള്‍ ചെല്ലത്തിങ്കളേ

ഇരവില്‍ വാനത്തില്‍ വരുമെന്റെ പെണ്‍കൊടി
പകല്‍നേരത്തു് പോകുന്നതെങ്ങു നീ
(ഇരവിന്‍ )
ചോദിച്ചതെല്ലാമേ എന്നോടു ചൊല്ലു നീ
ഞാനും പെണ്ണല്ലയോ

(എങ്ങെങ്ങോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts