രാജാവിന്റെ തിരുമകനു (ആന വളർത്തിയ വാനമ്പാടിയുടെ മകൻ )
This page was generated on April 28, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംകെ വി മഹാദേവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ലീല ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 04:44:10.

രാജാവിന്റെ തിരുമകനു് ആനപ്പുറത്തമ്പാരി
രാജമല്ലിപ്പൂവുപോലെ റാണിമകള്‍ ശിങ്കാരി
ആന പുലി സിംഹമുള്ള കാട്ടിനുള്ളില്‍ സവാരി
വാളുമമ്പും വില്ലുമായി സേനയതാ മുന്നേറി

ചീറിപ്പാഞ്ഞു വന്നിതൊരു സിംഹരാജന്‍
അതു തിരികെയോടി തമ്പുരാന്റെ വരവു കണ്ടു്
കോപത്തോടെ പാഞ്ഞു വന്നൊരു കൊമ്പനാന
അതിനെ കുഴിയില്‍ വീഴ്ത്തിപ്പിടിച്ചുപോയി രാജസേന

(രാജാവിന്റെ )

കാട്ടുമങ്കയൊരുവള്‍ വന്നു കണ്ണെറിഞ്ഞാള്‍
റാണി കരള്‍ കലങ്ങി രാജാവിനെ കൈയാല്‍ മറച്ചാള്‍
വേട്ടക്കാനൊരുവന്‍ വന്നു വിരുന്നിനു വിളിച്ചു - രാജാ
വീട്ടുകാരിപ്പെണ്ണിനെക്കണ്ടു മെല്ലെ ചിരിച്ചു

(രാജാവിന്റെ )

അയല്‍പ്പക്കത്തു് പിറന്നൊരുണ്ണി അച്ഛനെപ്പോലെ
അതിനടുത്തവീട്ടില്‍ പിറന്നൊരുണ്ണി അമ്മയെപ്പോലെ
പെണ്ണുമാപ്പൊന്നുണ്ണിയുമീപ്പാവയെപ്പോലെ - രണ്ടും
പുതിയപെണ്ണു വരനുമായി സമ്മതത്തോടെ

(രാജാവിന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts