വാർമഴവില്ലിന്റെ (രാത്രിവണ്ടി )
This page was generated on May 20, 2024, 10:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,പത്മിനി ജൂനിയർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:52.


വാര്‍മഴവില്ലിന്റെ വനമാല വില്‍ക്കുന്ന
വാസരപ്പൂക്കാരീ
ആവണി പിറക്കുമ്പോള്‍
അത്തം വെളുക്കുമ്പോള്‍
ഈവഴി വീണ്ടും നീ വരുമോ
വരുമോ വരുമോ വരുമോ (വാര്‍മഴവില്ലിന്റെ )

കിനാവില്‍ ഞാന്‍ വരിച്ച രാജകുമാരന്റെ
കിരീടധാരണമന്നല്ലോ
മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിന്‍
മധുപാനോത്സവമന്നല്ലോ
അന്നല്ലോ അന്നല്ലോ അന്നല്ലോ (വാര്‍മഴവില്ലിന്റെ )

പുലരൊളിവാനില്‍ പൂപ്പന്തലൊരുക്കും
മലരുകള്‍ മണ്ഡപം തീര്‍ത്തീടും
പരിമൃദുപവനന്‍ പനിനീരു വീശും
പരിണയം നടക്കുന്നതന്നല്ലോ
അന്നല്ലോ അന്നല്ലോ അന്നല്ലോ (വാര്‍മഴവില്ലിന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts