വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എം എൽ സരസ്വതി ,ടി ആർ ഓമന ,ഉഷാറാണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 13 2018 15:39:55.
ഓ.. ഓ... തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍ തീര്‍ത്ഥയാത്ര തുടങ്ങി വിധിയുടെ പിന്‍പേ കഥയറിയാതെ കാറ്റില്‍ അലയും കരിയില പോലെ തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍ തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ.. ആശാകിരണം പോലെ അജ്ഞാതതാരക അകലെ ഉലയും ഹൃദയം പോലെ അലയും നീര്‍മുകില്‍ അകലേ അകലേ.. ജീവിതമാം തീവണ്ടി പോകുവതെവിടേ- എവിടേ പോകുവതെവിടേ - എവിടേ (തീര്‍ത്ഥയാത്ര) ഓ.. ഓ.. ആരോ കനവുകള്‍ നല്‍കീ തോരാത്ത കണ്ണീര്‍ വാങ്ങീ ആരോ കനവുകള്‍ നല്‍കീ തോരാത്ത കണ്ണീര്‍ വാങ്ങീ ആരോ ദുഖങ്ങള്‍ നല്‍കീ വ്യാമോഹമലരുകള്‍ വാങ്ങീ ജീവിതമാം തീവണ്ടി പോകുവതെവിടേ- എവിടേ പോകുവതെവിടേ - എവിടേ (തീര്‍ത്ഥയാത്ര) ഓ.. ഓ.. |