കിലുകിലെ ചിരിക്കുമെൻ (ലങ്കാദഹനം )
This page was generated on April 27, 2024, 11:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,ശ്രീലത നമ്പൂതിരി ,സാധന ,ശങ്കരാടി ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2023 14:55:35.

കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ - എന്റെ
കിന്നര ഗായകൻ വരുമല്ലോ
സംഗീതം ചൊരിയുമെൻ കിളിമകളേ - എന്റെ
ശൃംഗാര ഗന്ധർവ്വൻ വരുമല്ലോ

മാണിക്യ മലർമഞ്ചം വിരിയ്ക്കും - ഞാനെൻ
മന്മഥരൂപനെയൊരുക്കും
അതിഥികളാരാനും വന്നാൽ - അവൻ
മണിയറയിൽ പോയോളിയ്ക്കും ഒളിയ്ക്കും
(കിലുകിലെ)

വായുവിൽ കൈമുദ്ര വരയ്ക്കും - ഞാനെൻ
മാനസനാഥനെ വിളിയ്ക്കും
മണിയറ വാതിൽ തുറക്കും - തെന്നൽ
മലർവനിയിൽ പോയോളിയ്ക്കും ഒളിയ്ക്കും
(കിലുകിലെ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts