വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 22 2014 15:45:36.
മല്ലികേ മല്ലികേ മാലതീ മല്ലികേ വന്നുവോ വന്നുവോ വസന്തസേനന്‍ വന്നുവോ? നീവിരിച്ച പുഷ്പശയ്യ ചുളിഞ്ഞുവല്ലോ നീനിറച്ച പാനഭാജനം ഒഴിഞ്ഞുവല്ലോ കാറ്റുകേട്ടൂ കിളികള്‍ കേട്ടൂ കാട്ടുമല്ലികേ നീ കാത്തിരുന്ന കാമുകന്റെ കാല്‍പ്പെരുമാറ്റം ഓ....ഓ.....ഓ.... മല്ലികേ മല്ലികേ......... നീയുടുത്ത പട്ടുചേല മുഷിഞ്ഞുവല്ലോ നീ അണിഞ്ഞ മുത്തുമാല കൊഴിഞ്ഞുവല്ലോ കാടുകണ്ടു പുഴകള്‍ കണ്ടു കന്നിമല്ലികേ നീ കാമുകനെ കയ്യിലാക്കിയ മോഹിനിയാട്ടം ഓ....ഓ.....ഓ..... മല്ലികേ മല്ലികേ........... |