സ്നേഹം വിരുന്നു വിളിച്ചു (മകനേ നിനക്കു വേണ്ടി )
This page was generated on March 28, 2024, 9:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ആരതി ,തിക്കുറിശ്ശി സുകുമാരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:42.

 സ്നേഹം വിരുന്നു വിളിച്ചു
മോഹം മൗനം ഭജിച്ചു
ആ മൗനം മനസ്സിൽ പറഞ്ഞു
ഐ ലവ് യൂ ഐ ലവ് യൂ

എല്ലാ വികാരവും ഒന്നിച്ചുണർത്തും
യൗവ്വനത്തിൻ ലഹരിയുമായി
ഉണർന്നു നില്പൂ ദാഹിച്ചുണർന്നു നില്പൂ (2)
മുന്നിൽ നില്പൂ
ഒരു ചുംബനത്തിൻ
ഒരു ചുംബനത്തിൻ ചൂടറിയാത്തൊരീ അനുരാഗം അനുരാഗം
ആഹാ..ആഹാ...(സ്നേഹം...)



എല്ലാ പതക്കവും മാറത്തു ചാർത്തും
ഏപ്രിലിലെ രജനി പോലെ
ഒരുങ്ങി നില്പൂ കോരിത്തരിച്ചു നില്പൂ (2)
മുന്നിൽ നില്പൂ
ഒരു ലാളനത്തിൻ
ഒരു ലാളനത്തിൻ കുളിരണിയാത്തൊരീ
അനുരാഗം അനുരാഗം (സ്നേഹം..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts