വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ ,പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:41.
കാടേഴ് കടലേഴ് കാട്ടിലെ കുളിരിനു ചിറകേഴ് ആ കുളിരിൽ മുങ്ങിവരും അഴകിനു പ്രായം പതിനേഴ്! രണ്ടിലയും തിരിയും നുള്ളി വരുന്നവളേ! മുത്തമിഴകമോ? കേരളമോ? നിന്നെ പെറ്റുവളർത്തിയ നാടേത് വെള്ളപ്പുടവയുടുക്കും നാട് പുള്ളവർ പാടും നാട് ഓണവും വിഷുവും തിരുവാതിരയും താലോലിക്കും നാട് ആ നാടീനാടായാൽ നാട് നമ്മൾക്കെല്ലാമൊരു നാട് തൊഴിലാളികളുടെ കൊടിയുടെ കീഴിൽ തുകിലുണരും നാട്! (കാടേഴു..) ചെങ്കരിമ്പും നുങ്കും കൊണ്ടുവരുന്നവളേ മുത്തമിഴകമോ? കേരളമോ? നിന്നെ കെട്ടിയ പുരുഷന്റെ നാടേത് പുള്ളിപ്പൊന്മയിലാടും നാട് വള്ളുവർ പാടും നാട് ആവണിയവിട്ടവും മാട്ടുപ്പൊങ്കലും ആരാധിക്കും നാട്! |