വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:41.
സൂര്യഗ്രഹണം സൂര്യഗ്രഹണം ഗ്രഹണം കഴിഞ്ഞാൽ അസ്തമനം അസ്തമനം അസ്തമനം നിത്യപ്രകാശത്തെ കീഴടക്കുന്നു നിഴലിൻ പ്രതികാരം അപമാനിതയായ് പിറകേനടന്നൊരു നിഴലിൻ പ്രതികാരം (സൂര്യഗ്രഹണം) നാലുകെട്ടിൽ പൊൻവെയിലിൻ നാലുകെട്ടിൽ നാടുവാണരുളിയ തമ്പുരാനേ നിനക്കെതിരേ ഫണമുയർത്തീ നീ പണ്ടു നോവിച്ച കരിനാഗം അഗ്നിച്ചിറകുള്ള പകലിൻ പൊയ്മുഖം കരിവാളിക്കുന്നു കദളീവനത്തിൻ ഹൃദയമുരുക്കിയ കനൽക്കണ്ണടയുന്നു (സൂര്യഗ്രഹണം) |