വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അംബിക സുകുമാരൻ ,കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:38.
സ്വരങ്ങളേ സപ്തസ്വരങ്ങളേ വിരിയൂ രാഗമായ് താളമായ് വര്‍ണ്ണമായ് വിചിത്രവീണക്കമ്പികളില്‍ (സ്വരങ്ങളേ) ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍ ഇന്ദുകാന്തപ്പൊയ്കകളില്‍ ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍ ഇന്ദുകാന്തപ്പൊയ്കകളില്‍ ജറുസലേത്തിലെ ഗായികമാരുടെ അമരഗീതമായ് വിടരൂ (സ്വരങ്ങളേ) രാഗം താനം പല്ലവികള്‍ രാജസഭാതല നര്‍ത്തകികള്‍ അവരുടെ കല്‍പ്പകപ്പൂഞ്ചോലയിലെ ഹംസധ്വനിയായ് ഉണരൂ വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍ ഇന്ദ്രജാല ദ്വീപുകളില്‍ വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍ ഇന്ദ്രജാല ദ്വീപുകളില്‍ യദുകുലത്തിലെ ഗോപികമാരുടെ മധുരഗീതമായ് വിടരൂ (സ്വരങ്ങളേ) |