പാർവ്വണേന്ദു (ശബരിമല ശ്രീ ധര്‍മ്മശാസ്താ )
This page was generated on April 30, 2024, 3:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,ലീല വാര്യർ ,പി സുശീലാദേവി ,അമ്പിളി രാജശേഖരൻ ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:36.
പാര്‍വ്വണേന്ദുചൂഡന്‍ തന്നുടെ സ്മരണയാലെ
പര്‍വ്വതകുമാരി വലഞ്ഞു
വന്‍‌തപസ്സിലലിഞ്ഞുചേര്‍ന്നൊരു
ശംഭുതന്‍ പദപങ്കജത്തില്‍
ചിത്തമരാളമണഞ്ഞതുമൂലം
ഭക്തിയോടുവരപൂജതുടര്‍ന്നാള്‍
(പാര്‍വ്വണേന്ദുചൂഡന്‍)

പാല്‍ക്കടലില്‍ പള്ളികൊണ്ടീടും പരം‌പൊരുളിന്‍
കാല്‍ക്കലെത്തി ദേവഗണങ്ങള്‍
ശങ്കരന്‍‌തന്‍ വന്‍‌തപസ്സിനു
ഭംഗമേകുവതിന്നു കൌശലം
ആരാഞ്ഞപ്പോള്‍ ലക്ഷ്മീപതിയുടെ
ആജ്ഞകേട്ടു വരവായ് സുമബാണന്‍
(പാര്‍വ്വണേന്ദുചൂഡന്‍)

മല്ലനേത്രരതിയുമായി ആവനാഴിയില്‍
മുല്ലമല്ലീശരങ്ങളുമായ്
ഭൃംഗപാളികളൂതിടും മൃദുശംഖ
മംഗളഘോഷമോടെ
ചെന്നുനിന്നു ജടാധരന്‍‌തന്‍
സന്നിധാനമതില്‍ മന്മഥദേവന്‍
(പാര്‍വ്വണേന്ദുചൂഡന്‍)

പന്നഗഭൂഷണന്‍ ദേവദേവന്‍
കണ്ണുകള്‍ പൂട്ടി തപസ്സിരുന്നു (2)
കാമനടുത്തു മലരമ്പു കയ്യിലെടുത്തു
ശലഭങ്ങള്‍ ഗാനാമൃതമേകീ മധുപാനോത്സവമാടീ
നവസൂനങ്ങള്‍ മന്ദമരുത്തിലാടി
പൂത്ത കാനനം നന്ദനവാടിയായി
മാരന്‍ ഭഗവാന്റെ നേര്‍ക്കടുത്തു
മാറിടം നോക്കി ശരം തൊടുത്തു (2)
ദൃഷ്‌ടി തുറന്നു പുരഹരന്‍ പെട്ടെന്നുണര്‍ന്നു
നടക്കുന്ന കാമന്റെ കടുങ്കയ്യുകള്‍ കാലാരിയറിഞ്ഞു
ചുടുഭാവാഗ്നിയപ്പോള്‍ പടര്‍ന്നുകണ്ണില്‍ അതില്‍
പൂവമ്പന്‍ ഭസ്മമായ് വീണടിഞ്ഞു.....



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts