കുറുക്കന്‍ രാജാവായി (ആ ചിത്രശലഭം പറന്നോട്ടെ)
This page was generated on April 19, 2024, 9:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കോട്ടയം ശാന്ത ,സി എസ്‌ രാധാ ദേവി ,ടി ആർ ഓമന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:32.

കുറുക്കന്‍ രാജാവായീ, കുരങ്ങന്‍ മന്ത്രിയായി
അനന്തന്‍ കാട്ടിലെ കഴുതകളെല്ലാം ആസ്ഥാനഗായകരായി
(കുറുക്കന്‍ ‍...)

വെണ്‍ചാമരക്കാട്ടിന്‍ കീഴില്‍ പഞ്ചലോഹമണിപീഠത്തില്‍
പട്ടുക്കുടചൂടി രാജാവിരുന്നു
പട്ടാഭിഷേകം നടന്നു, കുറുക്കന്റെ പട്ടാഭിഷേകം നടന്നു
(കുറുക്കന്‍ ‍...)

വാനരസേനയുമൊരുമിച്ചൊരുനാള്‍ നായാട്ടിനു പോയപ്പോള്‍
വനത്തില്‍ വെച്ചു വാള്‍മുനകൊണ്ടു വാലുമുറിഞ്ഞു
കുറുക്കന്റെ വാലുമുറിഞ്ഞു
(കുറുക്കന്‍ ...)

വാലാട്ടിയമൃഗങ്ങള്‍ മുഴുവന്‍ വാലുമുറിക്കാനുത്തരവായി
സിംഹം സടനീര്‍ത്തി കാടാകെയിളകി
സിംഹാസനമവര്‍ തകര്‍ത്തു കുറുക്കന്റെ
സിംഹാസനമവര്‍ തകര്‍ത്തു
(കുറുക്കന്‍ ‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts