ദുഃഖ വെള്ളിയാഴ്ചകളേ (നിലയ്ക്കാത്ത ചലനങ്ങള്‍ )
This page was generated on May 26, 2024, 8:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:31.
ദു:ഖവെള്ളിയാഴ്ചകളേ ഗദ്ഗദത്തിന്‍ ഗാനം മൂളും
സ്വര്‍ഗ്ഗവാതില്‍പ്പക്ഷികളേ
ഉറക്കൂ ഈ മുത്തിനെയുറക്കൂ
ദു:ഖവെള്ളിയാഴ്ചകളേ

ഓരിതള്‍പ്പൂ തിരിതെറുക്കുന്നൊരീ
ഒലീവിലക്കുടിലില്‍
ഈയുരുകും വെളിച്ചത്തില്‍ ഈ കുരിശിന്‍ കാല്‍ച്ചുവട്ടില്‍
മുള്‍ക്കിടക്കകള്‍ നിലത്തുനിവര്‍ത്തീ
മുത്തിനെ നിങ്ങള്‍ കിടത്തീ എന്തിനീ
മുത്തിനെ നിങ്ങള്‍ കിടത്തീ
ദു:ഖവെള്ളിയാഴ്ചകളേ.........

കണ്ണുനീരിന്‍ തിരയുറങ്ങാത്തൊരീ ഗലീലിയക്കടലില്‍
ഈ വീശും കൊടുംകാറ്റില്‍
ഈ കളിമണ്‍ പെട്ടകത്തില്‍
പെറ്റചിപ്പിതന്‍ മടിയിലിരുത്തി
മുത്തിനെ നിങ്ങള്‍ ഒഴുക്കി എന്തിനീ
മുത്തിനെ നിങ്ങള്‍ ഒഴുക്കീ
ദു:ഖവെള്ളിയാഴ്ചകളേ.............


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts