ഒന്നാനാം കുളക്കടവില്‍ (ഒതേനന്റെ മകന്‍ )
This page was generated on April 19, 2024, 3:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ബി വസന്ത ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:24.
ഒന്നാനാം കുളക്കടവിൽ
ഒരായിരം കന്യമാര്‌
ഒന്നാനാം കുളക്കടവിൽ
ഒരായിരം കന്യമാര്‌
ഒരായിരം കന്യമാർക്ക്‌
ഒന്നല്ലോ കണ്ണനുണ്ണി...(2)

നീരാടും കടവിൽ വന്നു
നീലപ്പൂം കണ്ണെറിഞ്ഞു (2)
കോലപ്പൂങ്കുഴലൂതും കൊടക്കാർ വർണ്ണനുണ്ണി
കണ്ണന്റെ തിരുമുടിയിൽ
ഒന്നല്ലോ പൂം പീലി
ആ പീലി നുള്ളാൻ ആരാരോ വരുവതാരോ

ഞാൻ പോരാം ഞാൻ പോരാം
അംബാടി പൂങ്കുയിലേ (ഒന്നാനാം)

പൂരാട പൂവിറുത്തു
പുരികം കൊണ്ടു വിൽകുലച്ചു
പൂരാട പൂവിറുത്തു
പുരികം കൊണ്ടു വിൽകുലച്ചു
ഒരായിരം അംബെയ്യും കയാംബൂ വർണ്ണനുണ്ണി
കണ്ണന്റെ തിരുമാറിൽ
ഒന്നല്ലോ പുളകമാല
ആ മാല ചൂടാൻ ആരാരോ വരുവതാരോ
ഞാൻ പോരാം ഞാൻ പോരാം
അംബാടി പൂങ്കുയിലേ (ഒന്നാനാം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts