മാവുപൂത്തു മാതളം പൂത്തു (അമ്പലപ്രാവ് )
This page was generated on May 18, 2024, 9:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:17.
മാവു പൂത്തു മാതളം പൂത്തു
താന്നി പൂത്തു തമ്പകം പൂത്തു
കാമദേവനോടിയടുത്തൂ
ആവനാഴി വാരിനിറച്ചു
(മാവു പൂത്തു ..)

പാലപൂത്തു പയനംപൂത്തു
പട്ടുപള്ളിച്ചേലയുടുത്തൂ
കുളികഴിഞ്ഞൂ കുന്നും മലയും
കളഭചന്ദനഗോപികള്‍ തൊട്ടു
(മാവു പൂത്തു ..)

പുഷ്പകാലക്ഷേത്രത്തിങ്കല്‍ ‍
പൂജാവനമാലയുമേന്തി
പുലരൊളിയാം കഴകക്കാരി
കിളിമൊഴിയായ് കേറി വന്നു
(മാവു പൂത്തു ..) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts