മാനേ പേടമാനേ (പളുങ്കു പാത്രം )
This page was generated on April 20, 2024, 6:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരികാംബോജി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:13.
മാനേ പേടമാനേ
കറുകനാമ്പും കദളിക്കൂമ്പും
കടിച്ചുനടക്കും കണ്വാശ്രമത്തിലെ മാനേ പേടമാനേ
ഇണങ്ങുവതെങ്ങിനെ പരസ്പരം ചേരാത്ത
ഇനത്തിലുള്ള നിന്‍ രൂപവും സ്വഭാവവും?
മാനേ പേടമാനെ

പാല്‍മണം മാറാത്ത പൈതലിന്‍ മനസ്സും
പഞ്ചബാണന്‍ കുടികൊള്ളും വയസ്സും
തരുണവസന്തം തളിരിട്ട വപുസ്സും
തന്നെയറിയാത്ത തരത്തില്‍ നിന്‍ വചസ്സും

മാടപ്രാവിന്റെ നിഷ്കളങ്കത്വവും
മറ്റൊന്നിനല്ലാത്ത മലര്‍മിഴിനോട്ടവും
മനസ്സിലാക്കാന്‍ മഹര്‍ഷിമാരല്ല
മാനിനീ നീ കാണും മാനുഷരെല്ലാം
മാനേ പേടമാനേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts