ഇന്നോളം എന്നെപ്പോല്‍ (കലയും കാമിനിയും )
This page was generated on May 23, 2024, 12:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:09.
 
ഇന്നോളം എന്നെപ്പോല്‍ എത്ര പേര്‍ വീഴ്ത്തിയ
കണ്ണീരാണു നീ വന്‍ കടലേ (3)

കളിമണ്ണു കൂട്ടി കളിവീടു കെട്ടി
കളിമണ്ണു കൂട്ടി ഞാന്‍ കളിവീടു കെട്ടി
കാലാല്‍ തട്ടി ഉടച്ചതു പോല്‍‌ - വിധി ‌
കാലാല്‍ തട്ടി ഉടച്ചതു പോല്‍‌
അലിയാത്ത പാറയില്‍ നിന്‍ തിരമാലകള്‍
തലതല്ലിക്കേഴുന്നതെന്തിനാലോ(2)
(ഇന്നോളം എന്നെപ്പോല്‍)

ഒരുമിച്ചു വാഴാന്‍ ആകാത്ത ദേവനെ
ഒരു നോക്കു കാണാന്‍ മാത്രമായി
കരുതിയ വിശ്വാസം കരളിന്റെ ആശ്വാസം
കടലേ നീയും കൈവെടിഞ്ഞോ(2)
(ഇന്നോളം എന്നെപ്പോല്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts