സുഖമധുരം സുഖമധുരം (ജ്ഞാനാംബിക)
This page was generated on May 2, 2024, 6:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1940
സംഗീതംറ്റി കെ ജയരാമയ്യര്‍
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
ഗായകര്‍സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ,സി എ സീതാലക്ഷ്മി
രാഗംമാണ്ഡ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2017 07:34:12.

സുഖമധുരം ! സുഖമധുരം
സംപൂതമാം - പ്രേമാസവം സുചിരം
(സുഖമധുരം....)

ശ്രീധര ഗാത്രാ - നീരജനേത്രാ
സുന്ദരമാം - നിന്‍വദനം
സതതം - മമ ദീപകമേ
(സുഖമധുരം....)

ജലദ കുലാവൃത വിഗ്രഹനാകിയ
വാരിജപതിപോല്‍ - വാണയേ സരളേ ഞാന്‍ ആത്മസഖീ

ഭവികാമലമന്ദിരമേ - മഹാ മായാസുധരൂപാ -
മംഗളശീലാ പുരുഷഹീരാ - പ്രാണനാഥാ

തവപൂതധരം - രാഗ രസം
മാമക താപം - തീര്‍ത്തഖിലം
തരുണീമണി മാരണി - മധുവാണീ
സുമഹിത - ഗുണാഞ്ചിത
മലര്‍വല്ലി
(സുഖമധുരം....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts