കഴിഞ്ഞുവല്ലോ (ലൈലാ മജ്‌നു )
This page was generated on May 29, 2024, 1:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:57.
കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ
കിനാക്കള്‍ തന്നുടെ മേള
കരഞ്ഞുകൊണ്ടിവള്‍ പോകട്ടേ വേര്‍-
പിരിഞ്ഞിടട്ടേ ലൈലാ
പിരിഞ്ഞിടട്ടേ ലൈലാ (കഴിഞ്ഞുവല്ലോ)

മറന്നിടല്ലേ മഞ്ഞുനിലാവേ
മറന്നിടല്ലേ ശാരദരാവേ
കഴിഞ്ഞകാലത്തിവിടെയിരുന്നിരു
കരളുകളാടിയ ലീലാ
കിനാക്കള്‍ തന്നുടെ മേള (കഴിഞ്ഞുവല്ലോ)

കാലത്തേയെന്‍ ഖയസ്സു വരുമ്പോള്‍
കാണാതെന്നെ തേടീടുമ്പോള്‍
പറയുക കാറ്റേ നീയാ ചെവിയില്‍
തിരിച്ചു വരുമീ ലൈലാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts