വിസ്മൃതരായ്‌ (യാചകന്‍ )
This page was generated on April 26, 2024, 9:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംഎസ് എൻ ചാമി (എസ്‌ എൻ രംഗനാഥൻ)
ഗാനരചനഅഭയദേവ്
ഗായകര്‍ട്രിച്ചി ലോകനാഥൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:45.


വിസ്മൃതരായ്.... വിസ്മൃതരായ്
തോഴരേ... ഏഴകള്‍ നാം
ഏഴകള്‍ നാം

നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
വിശപ്പിന്റെ ചെന്തീക്കനലില്‍ വേവുന്ന ജീവികള്‍
വേവുന്ന ജീവികള്‍
മഹാരോഗ സന്തപ്തരായ് കേഴുന്നു ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍

പണക്കാരനപശകുനം പോല്‍ വൈരൂപ്യമാര്‍ന്നിതാ
നടക്കുന്നു തെണ്ടാന്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts