വിശദവിവരങ്ങള്‍ | |
വര്‍ഷം | 2022 |
സംഗീതം | സുശിൻ ശ്യാം |
ഗാനരചന | വിനായക് ശശികുമാർ |
ഗായകര്‍ | ഉണ്ണി മേനോന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 03 2022 10:38:36.
രതി പുഷ്പം പൂക്കുന്ന യാമം മാറിടം...രാസകേളീ തടാകം സുഖസോമം തേടുന്നു ദാഹം നീ തരൂ ആദ്യരോമാഞ്ച ഭാവം.... അധരശില്പങ്ങൾ മദനതല്പങ്ങൾ ചൂടേറി ആളുന്ന കാമഹർഷം എന്നാണു നിൻ സംഗമം....ഹേയ്...... ശരമെയ്യും കണ്ണിന്റെ നാണം ചുംബനം...കേണു വിങ്ങും കപോലം വിരിമാറിൽ ഞാനിന്നു നൽകാം പാറയും വെണ്ണയാകുന്ന സ്പർശം പുളകസ്വർഗ്ഗങ്ങൾ സജലസ്വപ്നങ്ങൾ നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം എന്നാണു നിൻ സംഗമം....ഹേയ്...... രതി പുഷ്പം പൂക്കുന്ന യാമം... രതി പുഷ്പം പൂക്കുന്ന യാമം....ലാ ല ലാ.... |