വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:17.
കണ്ണാടിയാറ്റില് കൈതപ്പൂങ്കാട്ടില്‍ കണ്ണാടി നോക്കുന്ന പെണ്ണാളേ മയിലാട്ടം വേണം മാന്‍ നോട്ടം വേണം നിന്റെ മയിലാട്ടം വേണം മാന്‍ നോട്ടം വേണം മണിമാരനെത്തുന്നതിന്നാണ് കനകവര്ണ്ണമുണ്ടോ കരിമീശയുണ്ടോ മണമുള്ള കൈലേസും കണ്ടോ മൈലാഞ്ചിക്കാട്ടില് മാമലമേട്ടില്‍ പൂമാലകോര്ക്കുന്ന പെണ്ണാളേ മാറില്‍ പൂത്താലിവേണം കൊഴല്മാലവേണം മണവാളനെത്തുന്നതിന്നാണ് താരുണ്യമുണ്ടോ തലയെടുപ്പുമുണ്ടോ തളരാത്ത നെഞ്ചൊറപ്പുമുണ്ടോ? പൂഞ്ചോലക്കടവില്‍ താമരപ്പടവില്‍ നീരാടാന്‍ പോയേനൊരു പെണ്ണാളേ നിന്റെ കിന്നാരം വേണം കിളിനാദം വേണം പൂമാരനെത്തുന്നതിന്നാണ് |