പാടത്തിന്‍ മണ്ണിലു (രണ്ടിടങ്ങഴി )
This page was generated on April 25, 2024, 1:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:16.
 
പാടത്തിന്‍ മണ്ണിലു് മണിനെല്ലു് വെളയിക്കാന്‍
ചൊണയുള്ളമക്കളേ ചെല്ലാം
പറയനും പൊലയനും തമ്പിരാന്റെ മുന്നിലു്
പണിചെയ്യും മാടുകളല്ലാ

ചൊരിയണ മഴയത്തും പൊരിയണ വെയിലത്തും
ചോര നീരാക്കിപ്പണിഞ്ഞു്
ചൊവ്വുള്ള പാടത്തു് വിത്തിട്ടു് വെളയിച്ചു്
ചോറൂട്ടി നാട്ടിനെയെല്ലാം - നമ്മള്‍
ചോറൂട്ടി....

കര്‍ഷകത്തൊഴിലാളി സിന്ദാബാദു്
തൊഴിലാളി സംഘം സിന്ദാബാദു്

പണമൊള്ള തമ്പ്രാനു കതിരും കൊടുത്തിട്ടു്
പതിരിന്നു് പടിവാതല്‍ കാത്തു്
കരയാനും കിഴിയാനും നില്‍ക്കണതെന്തിനു്
കരളൊറച്ചൊന്നായി നിന്നാല്‍

പഞ്ചം കളയണ വേലയെടുക്കണ
പറയനും സ്വന്തമീ മണ്ണു്
അവനുള്ളവകാശമാരു തടഞ്ഞാലു -
മതിനെയെതിര്‍ത്തീടുമിന്നു് - അവര്‍
അതിനെയെതിര്‍ത്തീടുമിന്നു്

കര്‍ഷകത്തൊഴിലാളി സിന്ദാബാദു്
തൊഴിലാളി സംഘം സിന്ദാബാദു്



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts