തുമ്പപ്പൂ പെയ്യണ (രണ്ടിടങ്ങഴി )
This page was generated on April 18, 2024, 7:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംതൃശ്ശൂര്‍ പി രാധാകൃഷ്ണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,കെ സുലോചന
രാഗംദേശ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:15.
�തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏനു നെഞ്ചി നെറയണ പൂക്കിനാവേ
എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്
നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്

പൂവാണ് തേനാണു നീയെന്നെല്ലാം ഏനു
പുന്നാരം ചൊല്ലി മയക്കിയല്ല്
പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു
കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന്
ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്

പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു
നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന്
പൊള്ളും വെയിലത്തു വേലചെയ്യും ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്
ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്

ഞാറു നടുമ്പമടൂത്തു വന്ന് ഒരു
കാരിയം ചൊന്ന മറന്നതെന്ത്?
കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്
നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്

ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
നമ്മളുള്ളാലിണങിക്കയിഞ്ഞതല്ല്
എങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
എന്നാളുമൊന്നാണ്‍ നമ്മളൊന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts