മനമേ (അവിയൽ )
This page was generated on May 11, 2024, 10:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംശങ്കർ ശർമ്മ
ഗാനരചനമാത്തൻ
ഗായകര്‍മാത്തൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2022 08:01:06.

മനമേ...നീ തിരികെപ്പായും വഴിയെ വീഴുന്നൂ
മയിലേ....നിന്നിണയായ് ഉയരെ പാറാൻ വന്നൂ ഞാൻ
കനൽ എഴും നിഴൽ വീഴും
തിരി കെടാതെ നീറുമെൻ മനം വരണ്ട ഭൂവു പോൽ
ഒരു നേർത്ത ചാലിൽ വീശുവാൻ വരൂ‍
വരൂ വരൂ വരൂ വരൂ വരൂ........
മനമേ...നീ തിരികെപ്പായും വഴിയെ വീഴുന്നൂ
മയിലേ....നിന്നിണയായ് ഉയരെ പാറാൻ വന്നൂ ഞാൻ

പാതി ജീവൻ പാടെ മാറ്റും വ്യർത്ഥസ്വപ്നങ്ങൾ
ആകെയുള്ളോരായുസ്സിന്റെ ജന്മശാപങ്ങൾ
തിരയുമീ കൂരിരുളിൽ...ഇരുളുമീ രൂപമതിൽ
തെരയുമെൻ പ്രാണനിതിൽ...ഇടിയുമീ പാനമതിൽ
തിരിയുടെ അവസാന നാളം വരെ
നീറുമോർമ്മകൾ നീണ്ടുപോകും വരെ......

കനൽ എഴും നിഴൽ വീഴും
തിരി കെടാതെ നീറുമെൻ മനം വരണ്ട ഭൂവു പോൽ
ഒരു നേർത്ത ചാലിൽ വീശുവാൻ വരൂ‍
വരൂ വരൂ വരൂ വരൂ വരൂ........

മനമേ...നീ തിരികെപ്പായും വഴിയെ വീഴുന്നൂ
മയിലേ.....നിന്നിണയായ് ഉയരെ പാറാൻ വന്നൂ ഞാൻ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts