എന്നോമൽ നിധിയല്ലേ (കാവൽ )
This page was generated on May 1, 2024, 10:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംരഞ്ജിൻ രാജ് വർമ്മ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംനീലാംബരി
അഭിനേതാക്കള്‍സുരേഷ് ഗോപി
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:31:02.

എന്നോമൽ നിധിയല്ലേ...കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്....(2)
ഉരുകും വേനലകലാനൊന്നു ചൊരിയൂ തൂമഴ....
മെഴുകിൻ നേർത്ത തിരിയായുള്ളു തെളിയും നാളിതാ
എന്നോമൽ നിധിയല്ലേ...കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്....

കിനാവായ് തോന്നിയോ...നിലാവിൻ കൂട്ടിലെ
ദിനങ്ങൾ പാതിരാവുകൾ മായുമ്പോഴും
തനിച്ചേ വാടുമീ...മനസ്സിൻ ചില്ലയിൽ
തുടുക്കും ചായമേകിയോ ഇന്നാദ്യമായ്...
പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ വന്നിടാം
ഈ ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ നിന്നിടാം
അരുതേ.....കനവേ.....
ഇനി മായരുതേ.....

എന്നോമൽ നിധിയല്ലേ...കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്....(2)
ഉരുകും വേനലകലാനൊന്നു ചൊരിയൂ തൂമഴ....
മെഴുകിൻ നേർത്ത തിരിയായുള്ളു തെളിയും നാളിതാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts