വിശദവിവരങ്ങള്‍ | |
വര്‍ഷം | 2021 |
സംഗീതം | രഞ്ജിൻ രാജ് വർമ്മ |
ഗാനരചന | വിനായക് ശശികുമാർ |
ഗായകര്‍ | സിതാര കൃഷ്ണകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 11 2022 10:47:00.
പാല്നിലാവിന് പൊയ്കയില്‍ വെണ്‍തുഷാരം പെയ്തപോല്‍.... എന്‍ കിനാവും മഞ്ഞു തൂകും നിന് മുഖം ഞാന്‍ കാണെക്കാണെ...... പാല്നിലാവിന് പൊയ്കയില്‍....... നിൻ വസന്തം കൈ തൊടുമ്പോള്‍ ഒരായിരം ദലങ്ങളായ് വിരിഞ്ഞു മാനസം കണ് നിറഞ്ഞാല്‍ നിന് സ്വകാര്യം തലോടലായ് മൊഴിഞ്ഞിടും നിറഞ്ഞ സാന്ത്വനം നോവും നേരം നീയെന്നുള്ളില്‍ മെല്ലെപ്പുല്കും തെന്നല്‍ പോലെ വാടും നേരം വേനല്‍ച്ചൂടില്‍ മാരിത്തൂവല്‍ വീശും പോലെ ഒരേ സ്വരങ്ങളില്‍ നാം സാമഗാനമായ്......... നിന് നിഴല്‍ പോല്‍ വേര്‍പെടാതെ വിമൂകമായ് അഗാധമായ് അലിഞ്ഞു ചേര്‍ന്നിടാം ഈ കരങ്ങള്‍ കൈവിടാതെ സുഖങ്ങളില്‍ നിരാശയില്‍ നടന്നു നീങ്ങിടാം.... ഇന്നീ സ്വപ്നം തീരാതെങ്കില്‍ സങ്കല്പങ്ങൾ നേരായെങ്കില്‍ തമ്മില്‍ തമ്മില്‍ മോഹം ചൊല്ലി എന്നും നീയെന്‍ ചാരെയെങ്കില്‍ അറിഞ്ഞുവെങ്കില്‍ നീ......... എന്‍ സ്നേഹനൊമ്പരം..... പാല്നിലാവിന് പൊയ്കയില്‍ വെണ്‍തുഷാരം പെയ്തപോല്‍.... എന്‍ കിനാവും മഞ്ഞു തൂകും നിന് മുഖം ഞാന്‍ കാണെക്കാണെ...... |