വിശദവിവരങ്ങള്‍ | |
വര്‍ഷം | 2021 |
സംഗീതം | രഞ്ജിൻ രാജ് വർമ്മ |
ഗാനരചന | മനു മഞ്ജിത്ത് |
ഗായകര്‍ | വിജയ് യേശുദാസ് ,മെറിൻ ഗ്രിഗറി ,രൂപ രേവതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 18 2021 13:22:51.
കിളികളായ് .. പാറുന്ന പ്രായം കരളിലും .. പൂവിടരുന്ന കാലം അന്നെന്നെ പൊതിയും.. ഇളനിലാ..വേ ഓരോ .. കനവും തഴുകുവാനായ് എന്തിനായ് പെയ്തുനീ സഖീ.. സഖീ..സഖീ.. മുന്നേ മുന്നേ ഏതോ ജന്മം മുന്നേ എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ മുന്നേ മുന്നേ ഏതോ ജന്മം മുന്നേ എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ നിന്നെ മാത്രം നിന്റെ കൊഞ്ചൽ മാത്രം കാതിൽ കേൾക്കുമ്പോലെ തോന്നിയില്ലേ കള്ളക്കണ്ണിൻ നോട്ടം വീഴും കോണിൽ എന്നും വാതിൽപൂവായ് ചോർന്നതല്ലേ നിന്നെ..യോർത്തുപോകും നേരമെന്റെ മാനസം നീലപ്പൂക്കൾ ചൂടിക്കാറ്റിലാടും പൂമരം മഴയാർത്തു പെയ്യുന്നൊരാസന്ധ്യയിൽ കുടയൊന്നിൽ ഒട്ടുന്ന നാം.. പറയാതെ പറഞ്ഞെന്നു ചിലനൊമ്പരം ഇടനെഞ്ചിൽ കരുതീടുവാൻ മുന്നേ മുന്നേ ഏതോ ജന്മം മുന്നേ എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ നിന്നെ മാത്രം നിന്റെ കൊഞ്ചൽ മാത്രം കാതിൽ കേൾക്കുമ്പോലെ തോന്നിയില്ലേ കള്ളക്കണ്ണിൻ നോട്ടം വീഴും കോണിൽ എന്നും വാതിൽപൂവായ് ചോർന്നതല്ലേ കിളികളായ് .. പാറുന്ന പ്രായം കരളിലും .. പൂവിടരുന്ന കാലം അന്നെന്നെ പൊതിയും ഇളനിലാവേ ഓരോ .. കനവും തഴുകുവാനായ് എന്തിനായ് പെയ്തുനീ സഖീ.. സഖീ..സഖീ.. |