തീരമേ തീരമേ (മാലിക്ക് )
This page was generated on June 27, 2022, 6:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസുശിൻ ശ്യാം
ഗാനരചനഅൻ‌വർ അലി
ഗായകര്‍സൂരജ് സന്തോഷ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2021 02:28:49.
 ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്തെരിന്തും
തെളിവൊടെ മാരാ
രസമൊടെ വാ..

തീരമേ.. തീരമേ.. നീറുമലകടലാഴമേ
ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
തീക്ഷ്ണമായ് പുൽക കിരണകരങ്ങളാൽ
ഇവളെ നീ.. ആകാശമേ..
കഥയിലെ ഹൂറിയോ ഞാൻ
കടൽനടുക്കോ നിൻറെ മരതകഗൃഹം
കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം
ഇവിടമോ ശരണാലയം? നീ തരും കരുണാകരം
നമ്മളെത്തിയ പവിഴദ്വീപഹൃദം
തേടിയ തീരം ദൂരം

ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്തെരിന്തും
തെളിവൊടെ മാരാ
രസമൊടെ വാ..

രാവിവൾ പകലിനെ സ്നേഹാന്ധമാം
ജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻ
പ്രാണനിൽ പകരുമിരമ്പക്കടൽ
ചിരം നീ, പെരുങ്കടലനുരാഗമേ..
ഒരേ രാഗതാളങ്ങളാൽ നീർന്നിതാ
മിനിക്കോയ് തീരങ്ങൾ താരാട്ടായ്
പുലർകാറ്റായി നീ
അരികിൽ ഞാനറിയാതാലോലമായ്

കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം
കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം
ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴദ്വീപഹൃദം
തേടിയ തീരം ദൂരം

തീരമേ.. തീരമേ.. നീറുമലകടലാഴമേ
ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
തീക്ഷ്ണമായി പുൽക കിരണകരങ്ങളാൽ
ഇവളെ നീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts