കനിയെ (കണ്ണീരു കടഞ്ഞു) (കാടകലം )
This page was generated on May 1, 2024, 6:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംപി എസ് ജയഹരി
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2022 10:12:49.
 തനതന്തിന്നാനതനന്തിന്നാനതനന്തിന്നാനാനേ....
തനതന്തിന്നാനതനന്തിന്നാനതനന്തിന്നാനാനേ....

കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ കരിങ്കനിയേ
കല്ലില്‍ മറുകല്ലുരയുമ്പോള്‍ ചിന്തിയുണര്‍ന്ന കനല്‍ക്കനിയേ
കാടാമെന്‍ നെഞ്ചത്തൂടെ കാലടി വെച്ചൊരിളം കനിയേ
കാട്ടരുവി ചുരന്ന തെളിംപാലുണ്ടുതെളിഞ്ഞ തുടുംകനിയേ
നീയുയരേ മാനംമുട്ടി വളര്‍ന്നാല്‍ വേരുമറക്കല്ലേ
വേരിനകത്താരും കാണാ കാടിന്‍ചൂരു മറക്കല്ലേ
കനിയേ.... കനിയേ.... കനിയേ... കനിയേ....

മലമുത്തി പറഞ്ഞ കടങ്കഥ കേട്ടുപഠിച്ച കരള്‍ക്കനിയേ
മാനോടു മയില്‍പുലി നരിയൊടു കൂട്ടുകളിച്ച കതിര്‍ കനിയേ
അലിവിന്റെ തെളിനീരുറവയകത്തു നിറച്ചൊരുയിര്‍കനിയേ
ചിറകിട്ടു പരുന്തു കണക്കു വളഞ്ഞു പറക്ക് പെരുങ്കിളിയേ
നീയുയരേ മാനംമുട്ടി വളര്‍ന്നാല്‍ വേരുമറക്കല്ലേ
വേരിനകത്താരും കാണാ കാടിന്‍ചൂരു മറക്കല്ലേ
കനിയേ.... കനിയേ.... കനിയേ... കനിയേ....

കരിനെച്ചിക്കാടുകടക്കണ്‍ നട്ടുവളര്‍ത്തിയ വാര്‍കനിയേ
എന്നാശക്കൊമ്പത്തൂഞ്ഞാലാടിനിറഞ്ഞ കുറുമ്പൊടിയേ
മാറത്തെന്‍ ചൂടേറ്റെന്നും ചാഞ്ഞുമയങ്ങണ പൈങ്കിളിയേ
മുളപൊട്ടിചീന്തണപോലെന്‍ ചങ്കു ചിലമ്പണ് തേന്‍കനിയേ
കനിയേ... കനിയേ.... കനിയേ.... കനിയേ.......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts