നീലമിഴി (മോഹൻകുമാർ ഫാൻസ്‌)
This page was generated on May 4, 2024, 8:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംപ്രിൻസ് ജോർജ്ജ്
ഗാനരചനജിസ് ജോയ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 05:27:24.
നീലമിഴികൊണ്ട് നീ
മെല്ലെ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ്
താനേ അലിയുന്നിതാ..

അനുരാഗ തീരമിന്ന്
നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ
നിന്നു ചൊല്ലിയോ..
മിഴി തരാതെ മൊഴി തരാതെ
ആരൊരാൾ വന്നുവോ
മിഴി തരാതെ മൊഴി തരാതെ
ആരൊരാൾ വന്നുവോ..

നിലാവിൻ വള്ളിക്കുടിലിൽ
അന്നു നാം കണ്ടു മെല്ലെ
കിനാവിൻ മുല്ലക്കടവിൽ
എന്തിനായ് വന്നു മെല്ലേ
അണയാതെ താരകങ്ങളും
പ്രിയമോടെ കാത്തിരുന്നു
കൊതിയോടെ കുഞ്ഞു മേഘവും
കലാതെ നോക്കി നിന്നു
അറിയാതെ നാമലിഞ്ഞിതാ
നെഞ്ചിലേതോ പാട്ടുമൂളും
ഈണമായ് മാറി നാം
നെഞ്ചിലേതോ പാട്ടുമൂളും
ഈണമായ് മാറി നാം..

നീലമിഴികൊണ്ട് നീ
മെല്ലെ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ്
താനേ അലിയുന്നിതാ

അനുരാഗ തീരമിന്ന്
നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ
നിന്നു ചൊല്ലിയോ..
മിഴി തരാതെ മൊഴി തരാതെ
ആരൊരാൾ വന്നുവോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts