വിശദവിവരങ്ങള്‍ | |
വര്‍ഷം | 2021 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | നിധീഷ് നടേരി |
ഗായകര്‍ | അനന്യ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2021 03:22:39.
പുലരിയിൽ അച്ഛന്റെ തൊടുവിരൽ എന്ന പോൽ തൊട്ടുണർത്തുന്നു തൂവെട്ടം ഉലകിന്റെ ഓരോരോ ചെറുമണിത്തരിയിലും മിന്നിത്തുടിക്കുന്ന സത്യം നമ്മിലോ നന്മയായ് അമ്മതൻ സ്നേഹമായ് അൻപോട് ചേരുന്നു നിത്യം... നിത്യം.. പൂവനമീമനമായീടാന് പാവന ചിന്തകളേകേണം തൂമൊഴി നാമ്പുകൾ നാത്തുമ്പിൽ തോന്നുവാൻ ആത്മാവിൽ വാഴേണം അഴലിന്റെ ഇരുൾ മുകിലല മായ്ക്കും മായാ വാനമഴവിൽപ്പൊരുളു നീയേ വിശ്വ വിഹായസ്സിൻ സാരം സർവ്വ ചരാചര ഗീതം |