ആകാശമായവളേ (വെള്ളം )
This page was generated on March 28, 2024, 12:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംബിജിബാല്‍
ഗാനരചനനിധീഷ് നടേരി
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 05:26:07.

ആകാശമായവളേ,അകലേ പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ് വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ...
ചൂട്ടുമണഞ്ഞു പോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനോ ശൂന്യമായി....

ഉടലും ചേർന്നു പോയ് ഉയിരും പകുത്തു പോയ്
ഉള്ളം പിണഞ്ഞു പോയി.
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി.
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ.

കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നു പോയ്
വാനം വിമൂകമായി.
ഇറ്റു നിലാവെൻ്റെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ?

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts