നീയേ ഭൂവിൻ (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ )
This page was generated on March 28, 2024, 11:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനധന്യ സുരേഷ് മേനോൻ
ഗായകര്‍രേണുക അരുൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിമിഷ സജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2022 09:57:38.

നീയേ ഭൂവിൻ നാദം രൂപം
വീറായ്‌ ‌ മുന്നിൽ മാറും നേരം
വീഴാതെങ്ങും നീളും നാളം
നീയേ തീയായ് ആളും ലോകം......

പാശബന്ധനാത്...സർവ്വം മോചയാ...
ജീവദായിനീ....ഹേ നാരി നീ.....

നീയേ ഭൂവിൻ നാദം രൂപം
വീറായ്‌ ‌ മുന്നിൽ മാറും നേരം
വീഴാതെങ്ങും നീളും നാളം
നീയേ തീയായ് ആളും ലോകം......

മഹിതചരിതമതേറെ പറയുവതിന്നിനി നേരം
മതിയാവതില്ലിഹ ബാലെ പരിചൊടു പോവുക നീയേ
മതി ശോകഭാവമതേറെ മതിയിൽ നിൻ ഉൾമുഖമാകെ
ഉണർന്നാൽ നീ നിർജ്ഝരി മാതെ വളർന്നീടു ഈ ജഗത്താകെ
നീയേ നാരി മഹാബലരൂപിണി നിൻ പദധൂളിയിൽ മായുമീ നാകമേ
മഹാസൂര്യമതീശുഭതാരക പ്രോജ്ജ്വലമീമുഖം വാഴണമീ വിധേ.......
ആ.....ആ.....ആ.....ആ.....

നീയേ ഭൂവിൻ നാദം രൂപം
വീറായ്‌ ‌ മുന്നിൽ മാറും നേരം
വീഴാതെങ്ങും നീളും നാളം
നീയേ തീയായ് ആളും ലോകം......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts