സായാഹ്‌ന തീരങ്ങളിൽ (കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് )
This page was generated on April 25, 2024, 8:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംരഞ്ജിൻ രാജ് വർമ്മ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2021 15:10:09.

സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ
സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ.....
കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ.....
കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ...
ഇനിയീ പകലിൻ പൊന്നോർമ്മകൾ.....

ഒറ്റയ്ക്കു പോയീ പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം......
ഒറ്റയ്ക്കു പോയീ പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം.....

കാലം കവരുമീയോർമ്മകൾ
മൗനം പൊതിയുമീ മറവികൾ
ദാഹിച്ചലയുമീ മഴമുകിൽ മോഹങ്ങൾ
നാളം കൊഴിയുമീ ദീപമായ്
നാദം തകരുമീ വീണയായ്
ഓരോ പകലുകൾ..രാവുകൾ നീളുമ്പോൾ.....
മരുഭൂവിൽ പുഴപോലേ.....
നനവായി അലിയാനോ.....
പിരിയാം....മറയാം.....ഈ വീഥിയിൽ......

ഒറ്റയ്ക്കു പോയീ പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം......
ഒറ്റയ്ക്കു പോയീ പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം.....

സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ
സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ.....
കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ.....
കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ...
ഇനിയീ പകലിൻ പൊന്നോർമ്മകൾ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts