ദൂരം തീരും നേരം (കപ്പേള )
This page was generated on May 1, 2024, 5:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംസുശിൻ ശ്യാം
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ആവണി മൽഹാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2020 12:27:58.
ദൂരം തീരും നേരം ദൂരെ മേലേ നീലാകാശം
കാണാക്കടൽത്തീരം കടലോളം അകമെയാഴം
ദിനമേറെ മാഞ്ഞില്ലേ
കൊഴിഞ്ഞില്ലേ.....
നീർമിഴികളലകൾ പോലെ
പെയ്തില്ലേ....
ഒരു നാളിൻ വരവുതേടി....തിര പാടും നുരകൾ ചൂടി
ഇതുവരെ......

ഈ നിമിഷം ഇതുപോൽ തുടരാൻ
ഇനി നീ മതിയെൻ അരികേ.....
അരികേ.....

ദൂരം തീരും നേരം ദൂരെ മേലേ നീലാകാശം
കാണാക്കടൽത്തീരം കടലോളം അകമെയാഴം
വിരൽ രണ്ടും തീനാളം
തെരുവോരം
മെയ് മുഴുകിയിഴുകി നീങ്ങും
കാൽ കാതം
നിറമേലും നിനവുതേടി
കൊതിതീരാക്കഥകൾ തേടി
ഇവിടെ നാം......

ഈ നിമിഷം ഇതുപോൽ തുടരാൻ
ഇനി നീ മതിയെൻ അരികേ.....
അരികേ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts