അറിയാതറിയാത് (അയ്യപ്പനും കോശിയും )
This page was generated on April 27, 2024, 2:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കോട്ടക്കല്‍ മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 17 2022 20:47:14.


 അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും.
അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും.

വഴിയേ പെരു മലയായ് മാറും മാറാലകൾ പോലും
ഇടി വാൾമുന ശില വെട്ടി പിളരും, പിളരും
ഇന്നലെ വരെയിതു മുണ്ടക വയല്
ഇന്നു നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയിൽ തൊടിയും കളവ്
അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും.

തെക്കേ മല പൊന്മല മേലേ പെട്ടെന്നൊരു വിത്തു മുളച്ചേ
കൊച്ചോമൽ പച്ചില നാമ്പിൽ ഉച്ചയ്ക്കും നനവു പൊടിച്ചേ
തച്ചോളം നട്ട വളപ്പിൽ
ചിക്കെന്നൊരു വള്ളി ചിനച്ചേ
പൊത്തൊന്നു വെളുക്കും മുമ്പേ
പട പടർന്നേ പട പടർന്നേ പട പടർന്നേ
ഇന്നലെ വരെയിതു മുണ്ടക വയല്
നിന്നു നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയിൽ തൊടിയും കളവ്

ഒറ്റയ്ക്കു മുളച്ചതു വള്ളി തുടലീ വള്ളി
ചുറ്റോളം മുള്ളുകളുള്ളൊരു കൂറ്റൻ വള്ളി
ആ വള്ളി ഇഴഞ്ഞു പടർന്നേ
ആസകലം ചുറ്റി വരുന്നേ
നേർ വഴിയും കുന്നും വയലും
അതിൽ മറഞ്ഞേൻ അതിൽ മറഞ്ഞേൻ അതിൽ മറഞ്ഞേൻ

അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും.
അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും.

വഴിയേ പെരു മലയായ് മാറും മാറാലകൾ പോലും
ഇടി വാൾമുന ശില വെട്ടി പിളരും, പിളരും
ഇന്നലെ വരെയിതു മുണ്ടക വയല്
നിന്നു നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയിൽ തൊടിയും കളവ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts