കിളി മൈനേ (ഒരു വടക്കൻ പെണ്ണ് )
This page was generated on May 7, 2024, 10:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംബിനു ചാത്തന്നൂർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ജി വേണുഗോപാല്‍ ,സരിത രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2020 14:02:48.
 (സ്ത്രീ)
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീ ഒന്നു പാടുമോ പൂമ്പാട്ട് (2)
താലോലം ചായുറങ്ങാൻചാഞ്ചാട്ട്
സ്വപ്നങ്ങൾ നല്ലോണമിനി കണ്ടോട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

(പുരുഷൻ)
വള്ളിമുല്ല പൂക്കുന്ന പോലെ
കുഞ്ഞാവക്കുഞ്ഞു വളർന്നൂ
വള്ളിമുല്ല പൂക്കുന്ന പോലെ
പുന്നാരപ്പൊന്നു വളർന്നൂ
വെള്ളിവെയിൽ മിന്നുന്ന നേരം
പാദസരം കൊഞ്ചി ഉണർന്നു
കണ്ണെറിഞ്ഞെന്നെ വട്ടമിട്ടൊരു
പൂവാലൻ തുമ്പി
മെല്ലെ തൊട്ടുരുമ്മി ഉണർത്തി
നെഞ്ചിലെ പൂത്താലിക്കനവ്
മഞ്ഞനൂലിലാലോലം മഞ്ഞനൂലിലാലോലം
മിന്നണിഞ്ഞു മന്ദാരം
കേൾക്കാത്ത ഈണത്തിൽ
കല്യാണ കിന്നാരം
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്


മുത്തുമണി കൊഞ്ചുന്ന പോലേ
മുന്നാഴി മഴ പൊഴിഞ്ഞൂ
മാരിമുകിൽ കൂന്തലിലാരും
കാണാതെ പൂ വിരിഞ്ഞൂ
മുത്തുമണി കൊഞ്ചുന്ന പോലേ
മുന്നാഴി മഴ പൊഴിഞ്ഞൂ
മാരിമുകിൽ കൂന്തലിലാരും
കാണാതെ പൂ വിരിഞ്ഞൂ
കാറ്റു വന്നൊരീ ആദ്യ രാവിന്റെ
വാതിൽ ചാരുമ്പോൾ
പാട്ടു മൂളൂവാൻ കാത്തു
നിന്നുവാ പൂക്കൈത കുരുവി
നെറ്റി മേലേ സ്വപ്നം പോൽ
നെറ്റി മേലേ സ്വപ്നം പോൽ
പൂത്തുലഞ്ഞു സിന്ദൂരം
അല്ലി നിലാവിൽ ഒരമ്പിളിക്കാനന്ദം
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീ ഒന്നു പാടുമോ പൂമ്പാട്ട്
താലോലം ചായുറങ്ങാൻചാഞ്ചാട്ട്
സ്വപ്നങ്ങൾ നല്ലോണമിനി കണ്ടോട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts