പൊൻവെയിലിൻ കസവായി (പൂഴിക്കടകൻ )
This page was generated on April 16, 2024, 1:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംരഞ്ജിത്ത് മേലേപ്പാട്ട്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ആൻ എമീ വാഴപ്പിള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2019 19:09:10.
 പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായ്
മൺവീണ കമ്പിപോലെ ഒരുവഴി
അതിൽ പുഴപോലെ ഒഴുകുന്നു കളിചിരി

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായ്
മൺവീണ കമ്പിപോലെ ഒരുവഴി
അതിൽ പുഴപോലെ ഒഴുകുന്നു കളിചിരി

ആവഴിയിൽ ചരൽ വഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ആരോരുമോരാത്ത നേരങ്ങളിൽ

ആവഴിയിൽ ചരൽ വഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ഈറൻ നിലാവിന്റെ നാളങ്ങളിൽ

ഈ പുഴയുടെ കുളിരലയിൽ
പൂവിതളുകൾ പോലെ
നാമൊഴുകിയതോർക്കുന്നു
പൂമരതും ഞാനും
ടം ടം ടം ടം .. ടം

പൊൻവെയിലിൻ കസവായി

പൊടിമഴയുടെ ഞൊറിയായ്

മൺവീണ കമ്പിപോലെ ഒരുവഴി

അതിൽ പുഴപോലെ ഒഴുകുന്നു കളിചിരി

ഈ വഴിയിൽ നടവഴിയിൽ
കാലടിതൻ പാടുകളിൽ
പൂമൂടി ഇലമൂടി മാഞ്ഞെങ്കിലും

ഈ വഴിയിൽ നടവഴിയിൽ
കാലടിതൻ പാടുകളിൽ
രാവോടി പകലോടി മാഞ്ഞെങ്കിലും

ആദ്യമഴ തുള്ളിവീണു
പുഴയിളകും നേരം

ഓർമ്മകളിൽ നിറയുന്നു
മൺമനവും നീയും
ടം ടം ടം ടം .. ടം

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായ്
മൺവീണ കമ്പിപോലെ ഒരുവഴി
അതിൽ പുഴപോലെ ഒഴുകുന്നു കളിചിരി

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായ്
മൺവീണ കമ്പിപോലെ ഒരുവഴി
അതിൽ പുഴപോലെ ഒഴുകുന്നു കളിചിരി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts