വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
ഗായകര്‍ | റീന മുരളി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മനോജ് കെ ജയൻ ,ആശ ശരത് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 04 2020 16:03:48.
ആരൊരാൾ മീട്ടീടുമോ കൈവിരൽത്തുമ്പാലേ എൻജന്മസാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ വെറുതെയൊരു മോഹം അകമേ...... പാതിയിൽ പൊഴിയാതെ നീ സൂര്യനായ് തെളിയൂ ആരോരുമല്ലാതെ ഞാൻ തണലു തന്നു നിന്നീടാം മൗനമായ് നിൻ വഴിയിൽ.... ഹൃദയം തൊടൂ രാവേ...നിലാവാലേ നീ മെല്ലെ.... പ്രതീക്ഷാമരന്ദമോരോ ഇതളിലും ചുരന്നു താനേ... വരൂ എൻ ഉയിരേ നീ...നിൻ നാളം കാത്തിരുന്നു ഞാനേ വേനലാൽ നീ നീറിടാതെ നേർത്തു പെയ്യാം മഴയായ് ഞാൻ..... ആരൊരാൾ മീട്ടീടുമോ കൈവിരൽത്തുമ്പാലേ എൻജന്മസാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ വെറുതെയൊരു മോഹം അകമേ...... ഓം തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത് ഓം തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത് അരികേ വൃഥാ തേടീ....നിഴൽ പോലേ ഞാനെന്നും നിനക്കായ് കിനാവ് തുന്നും...ചിറകുകളെ തരുന്നിതാ ഞാൻ... പറക്കാൻ വാനമിതാ...വിലോലം പാറുകെന്റെ പ്രാവേ... സ്നേഹമേ നീ എൻ വാഴ്‌വിനായേ നാളു തോറും ഉരുകുകയോ.... ആരൊരാൾ മീട്ടീടുമോ കൈവിരൽത്തുമ്പാലേ എൻജന്മസാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ വെറുതെയൊരു മോഹം അകമേ...... |