ഒരു തുരുത്തിൻ (തൊട്ടപ്പൻ )
This page was generated on April 26, 2024, 1:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംലീല ഗിരീഷ് കുട്ടൻ
ഗാനരചനഅൻവർ അലി
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2019 04:08:39.

ഒരു തുരുത്തിൻ ഇരുൾവരമ്പിൽ
കുഞ്ഞിച്ചിരിച്ചേലേഴും പുലരിപോലെ
പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലേ നീ വന്നു
കൊക്കിരിക്കും കാലിതൻ കൊമ്പിലേറി കാലംപോയ് നീ വന്നു
ഒരു തുരുത്തിൻ തണുവടുപ്പിൽ കുഞ്ഞിക്കവിൾ ചോപ്പേഴും കനലുപോലെ
പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലേ നീ വന്നു
കൊക്കിരിക്കും കാലിതൻ കൊമ്പിലേറി കാലംപോയ് നീ വന്നു

ചേറിൽനിന്ന് പൊന്തണ് ചെന്താമര പൂവൊന്ന്
ചേല് കണ്ട് ചേറിടം കായലായ്‌ നെറയണ്
രണ്ട് തൊഴ ഒന്നിച്ച് തോടൊന്ന് തൊഴയണ്
ഒറ്റനുകക്കീഴിലെയിരു കന്നുകളുഴുതണ്
പണ്ടു പണ്ടല്ലിന്നലെയല്ലിന്നാണല്ലോ
ഇന്നേയ്ക്കല്ല നാളേയ്ക്കല്ല എന്നെന്നേയ്ക്കും
കാലി പോയ് കൊക്കും പോയ് കാലം പടിഞ്ഞാട്ട് പോയ്‌
പോയില്ലമൽക്കായലും കണ്ടലും വിട്ടെങ്ങെങ്ങും

ഒരു തുരുത്തിൻ തണുവടുപ്പിൽ കുഞ്ഞിക്കവിൾ ചോപ്പേഴും കനലുപോലെ
പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലേ നീ വന്നു
കൊക്കിരിക്കും കാലിതൻ കൊമ്പിലേറി കാലം പോയ് നീ വന്നു


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts