തേൻ പനിമതിയേ (കോടതി സമക്ഷം ബാലൻ വക്കീൽ )
This page was generated on May 5, 2024, 2:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെ എസ് ഹരിശങ്കർ ,പൂർണശ്രീ
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2019 18:17:59.
തേൻ പനിമതിയെ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയെ വരൂ കനവ് തരൂ
വേലി പക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ
നിലാവിന്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിന്റെ നാളം തരു
പറ നിറയെ
തൊടിയരികെ
പതിവുകളാൽ
ഇവിടെ ഇതാ

ഏകാന്തമെൻ നിഴൽ പാതയിൽ
സൂര്യാംശു തൂകുന്നുവോ
നൊവാകെയും ചിരിപൊയ്കയിൽ
ഇടക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രമമ്മയോ
ചൂടോടെ ഏകുമന്നമായ്
എൻന്നാവിലോർമ്മകൾ
നാവേറുപാട്ടുമായ് താഴ്വാരമേറെ ഓടിയില്ലേ കാറ്റേ വരാമോ
പറ നിറയെ
തൊടിയരികെ
പതിവുകളാൽ
ഇവിടെ ഇതാ

മൂവന്തിതൻ മുകിൽചാർത്തുപോൽ
മായുന്ന കാലങ്ങളെ
വാചാലമായ് നിറഞ്ഞീടുവാൻ
പിടക്കുന്ന മൗനങ്ങളെ
കാണാതെ വീണ്ടുമാ ജീവന്റെ വേഗയാനമായ്
ദൂരങ്ങൾ തേടീടും താനേ
കൈവീശി നിന്നുവോ ചങ്ങാതിയായിമാറുമൊരു താരം
വിൺമേലെ
തേൻ പനിമതിയെ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയെ വരൂ കനവ് തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിന്റെ നാളം തരു
പറ നിറയെ
തൊടിയരികെ
പതിവുകളാൽ
ഇവിടെ ഇതാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts