അകലെയൊരു താരകമായ് (നയൻ)
This page was generated on May 2, 2024, 1:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍ ,പ്രീതി നമ്പ്യാര്‍
ഗായകര്‍ഹാരിബ് ഹുസൈൻ ,ആൻ എമീ വാഴപ്പിള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2019 18:42:46.

അകലെയൊരു താരകമായ് എൻ ഉയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ....
ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ....
അകലെയൊരു താരകമായ് എൻ ഉയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ....

കൊഴിയുകില്ല നമ്മളെന്നു നീ പലകുറിയും കാതിലോതിയേ
അതു മറന്നു പോകയോ നീ അകലെയെൻ ഹൃദയമേ....
മുകിലുകളിൽ മാരിവില്ലുപോൽ ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ്മ എരിയവേ...എവിടെ നീ....
ഈ ജന്മമെന്തിനോ നീളുകയോ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലായ് നീറുകയോ
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ....

ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts