നോവിന്റെ കായൽക്കരയിൽ (മിഖായേൽ )
This page was generated on April 23, 2024, 9:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2019 16:15:45.

നോവിന്റെ കായൽക്കരയിൽ തനിയേ തേങ്ങുന്നു
ആരാരുമില്ലാ കൂടെ ഇരുളായ് മാറും വിധിയിൽ
ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം
ഇനി ഏതു തീരം ഏകിടും വിമൂകസാന്ത്വനം
മഴനീർ മണിപോൽ ഹൃദയം ശിഥിലം
സ്‌മൃതിതൻ കനലിൽ എരിയും വിധുരം....

തേൻ മൊഴികളാൽ മുറിയുമാ മനം
ഞാൻ തഴയവേ നിറയുമാ മിഴികൾ
ജനനീഹൃദയം ഉരുകീ അറിയാതെ ഞാൻ
ഇനിയോ ശിലപോൽ ഉറയേ.....

നോവിന്റെ കായൽക്കരയിൽ തനിയേ തേങ്ങുന്നു
ആരാരുമില്ലാ കൂടെ ഇരുളായ് മാറും വിധിയിൽ
ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം
ഇനി ഏതു തീരം ഏകിടും വിമൂകസാന്ത്വനം.....
ഉം...ഉം...ഉം.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts