ആരാരോ ആർദ്രമായി (ഇരുപത്തിയൊന്നാം നൂറ്റാണ്ട് )
This page was generated on March 29, 2024, 1:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നിരഞ്ജ് സുരേഷ് ,കാവ്യ അജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2019 16:16:17.

ആരാരോ ആർദ്രമായ് ആത്മാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺചിറകു തന്നേ
എൻ മനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്ച കാൺകയോ....
ഹോ ജാനേ ദേ ...ഹോ ജാനേ ദേ...
ഹോ ജാനേ ദേ ...ഹോ ജാനേ ദേ....(2)

ആഴിത്തീരത്താരാമത്തിൽ മേഘക്കൂടാരത്തിൽ
മോഹപ്പട്ടം പോലെ തെന്നി ചായം തട്ടിത്തൂവി പായവേ
ഒന്നായിടാം....
പാതിയിതിലായിരം കനവു പൂവിടും സൗഹൃദം
നീലജലമാലയിൽ കനകമീനുപോൽ ഒഴുകവേ....
ഹോ ജാനേ ദേ ...ഹോ ജാനേ ദേ...
ഹോ ജാനേ ദേ ...ഹോ ജാനേ ദേ....(2)

ആരാരോ ആർദ്രമായ് ആത്മാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺചിറകു തന്നേ
എൻ മനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്ച കാൺകയോ....
ഹോ ജാനേ ദേ ...ഹോ ജാനേ ദേ...
ഹോ ജാനേ ദേ ...ഹോ ജാനേ ദേ....(2) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts