അവളൊരാളെന്റെ (ഒരു കരീബിയൻ ഉഡായിപ്പ്‌)
This page was generated on April 28, 2024, 11:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതം4 മ്യൂസിക്സ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍മിഥുൻ സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 31 2019 04:14:11.

അവളൊരാളെന്റെ മിഴികളെ മഴവില്ലായ് മാറ്റിയോ
അവളൊരാളെന്റെ വഴികളിൽ പനിനീർ പൂ തൂകിയോ
എൻ വിരൽത്തുമ്പുകൾ സ്വരങ്ങളായ്
എന്നുയിർ പീലിയിൽ നിറങ്ങളായ്
നെഞ്ചോരമേ എൻ ശ്വാസമായ് നിറയുന്നു നീ
നെയ്യാമ്പലായ് മെയ്യാകെയും തഴുകുന്നു നീ
ഒ ഒ ഒ ഓ ഓ ഹോ...ഒ ഒ ഒ ഓ ഓ ഹോ...(2)

നീയാണോർമ്മയിൽ സദാ സദാ സഖീ
നീലാകാശമായ് തരും മുകിൽച്ചിരി
ചാരെ അണയാതെ നീ ദൂരെ അടരുന്നുവോ
ഓരോ നിമിഷത്തിലും ഞാനോ പ്രണയാർദ്രമായ്
ഒ ഒ ഒ ഓ ഓ ഹോ...ഒ ഒ ഒ ഓ ഓ ഹോ...

അവളൊരാളെന്റെ മിഴികളെ മഴവില്ലായ് മാറ്റിയോ
അവളൊരാളെന്റെ വഴികളിൽ പനിനീർ പൂ തൂകിയോ
എൻ വിരൽത്തുമ്പുകൾ സ്വരങ്ങളായ്
എന്നുയിർ പീലിയിൽ നിറങ്ങളായ്
നെഞ്ചോരമേ എൻ ശ്വാസമായ് നിറയുന്നു നീ
നെയ്യാമ്പലായ് മെയ്യാകെയും തഴുകുന്നു നീ
ഒ ഒ ഒ ഓ ഓ ഹോ...ഒ ഒ ഒ ഓ ഓ ഹോ...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts