തോഴരേ (ഒരു കരീബിയൻ ഉഡായിപ്പ്‌)
This page was generated on April 25, 2024, 8:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതം4 മ്യൂസിക്സ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നിരഞ്ജ് സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 31 2019 04:19:23.

തോഴരേ തോഴരേ താഴേ കാവിലെ
മുണ്ടകൻ ചെങ്കതിർ പൂത്തേ നിന്നെടാ
മുണ്ടിയും ഞങ്ങളും ചെല്ലും മുൻപെടാ
തമ്പുരാൻ നെൽമണം കൊണ്ടേ പോയെടാ

ഏനോ ഓനോ അറിഞ്ഞില്ലേ...കാടോ കാറ്റോ അറിഞ്ഞില്ലേ...
പാടം കൊയ്യുന്നാരോ മോഹക്കണ്ടത്തുള്ള കനവാകെയും പോയേ
ചതിയരിവാളിനാലേ
അറിഞ്ഞിനോ...ഒടേമ്പ്രാനേ
ഹേയ്........

പാവം കിടാത്തൻ ഉരുകുന്നേ പിടഞ്ഞേ
ആരെ തുണയ്ക്കായി ഇനിയാരോ വരാനായ്
മണ്ണിൻ മക്കൾക്കില്ലേ നെല്ലും വിത്തും തെല്ലും
ചൊല്ലൂ പിരാനേ...
അണിയണിയായ് മാടന്തേ...വരൂ വരൂ
പടയ്ക്കായേ.....
(പാവം കിടാത്തൻ....)

ദൂരേ ദൂരേ...കതിരോൻ വരുന്നേ
ഏനും നീയും തേടുന്ന നാളേ
നയിപ്പവൻ നേടുന്ന നാളേ
നിലാക്കുടം പെയ്യുന്ന നാളേ
ഏനോ ഓനോ അറിഞ്ഞില്ലേ...കാടോ കാറ്റോ അറിഞ്ഞില്ലേ
ഹേയ്........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts