എന്താണീ മൗനം (വിജയ് സൂപ്പറും പൗർണ്ണമിയും )
This page was generated on April 24, 2024, 2:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംപ്രിൻസ് ജോർജ്ജ്
ഗാനരചനജിസ് ജോയ്
ഗായകര്‍കാർത്തിക്ക് ,ഷാരോൺ ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,ഐശ്വര്യ
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2020 10:32:51.
 എന്താണീ മൗനം
മായാനായ് മാത്രം
എന്താണെന്താണിന്നെന്താണ്...
എന്താണീ മേഘം
തോരാതെ പെയ്യാൻ
എന്താണെന്താണിന്നെന്താണ്...

നാമൊന്നാകും ഈ രാവിൻ തീരത്ത്
പൊൻതാരങ്ങൾ കൂടേറുന്നു...

ആരാരോ ആരാരോ ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നു...
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു...

എന്താണീ മൗനം
മായാനായ് മാത്രം
എന്താണെന്താണിന്നെന്താണ്...
എന്താണീ മേഘം
തോരാതെ പെയ്യാൻ
എന്താണെന്താണിന്നെന്താണ്...

ഒരു നോവിൻ കടവത്ത്
തിരി താഴും നേരത്ത്
ചെറുവെട്ടം നീട്ടാൻ ആരാരോ...
തുടി കൊട്ടും മഴയത്ത്
തണുവേറും കാറ്റത്ത്
പിരിയാതെ കൂട്ടായ് ആരാരോ...

പൊയ്‌പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം
പാടാനൊരായിരം കാവ്യങ്ങളാകാം
എങ്ങെങ്ങോ പോയി മായാ മൗനം

ആരാരോ ആരാരോ ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നു...
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു...

ആരാരോ ആരാരോ ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നു...
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts