മാനം തുടുക്കണു് (ഒടിയൻ )
This page was generated on April 27, 2024, 11:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2018 14:24:52.

താക്കണക്കണു് തണു്ക്കണക്കണു് താനനന്നാനാ
താക്കണക്കണു് തണു്ക്കണക്കണു് താനനന്നാനാ...
താക്കണക്കണു് തണു്ക്കണക്കണു് താനനന്നാനാ..

മാനം തുടുക്കണു്...നേരം വെളുക്കണു്
കാണാൻ കൊതിക്കണു്....കണ്ണിലു്.....
തൂവൽ വിരിക്കണു്...കൂവൽ വിളിക്കണു്
കാണാൻ തുടിക്കണു്...നേരിലു്.....
താക്കണക്കണു് തണു്ക്കണക്കണു് താനനന്നാനാ...
താക്കണക്കണു് തണു്ക്കണക്കണു് താനനന്നാനാ..

ഞാനണിഞ്ഞ പൊട്ടുപോലെ ചോന്നിരിക്കണു്
ദൂരെ മേലെ വന്നുനിന്ന സൂര്യതേവരു്.....
ആറ്റുനോറ്റ മിന്നുമാല പോലിരിക്കണു്
പാതിരാവിൻ മാറിലുള്ള പൊന്നുതിങ്കളു്....
കനവൊളിക്കണു്...നെഞ്ചിലു്...ഇരുൾ നിറയ്ക്കണു്...എന്തിനു്
ഉഹും... ഉഹും...ഊഹും ഊഹും...ഉഹും.....
മാനം തുടുക്കണു്...നേരം വെളുക്കണു്....
കാണാൻ കൊതിക്കണു്....കണ്ണിലു്.....
തൂവൽ വിരിക്കണു്...കൂവൽ വിളിക്കണു്....
കാണാൻ തുടിക്കണു്....നേരിലു്.....

ഓടിയോടി വന്ന പൈക്കിടാവു് മെയ്യിൽ മുട്ടണു്
ഓട്ടുമൊന്തകൾ കലമ്പി ഒച്ച വയ്ക്കണു്
പാലുപോലെ നാലകത്തു് വെയിലു തൂവണു്
പടികടന്നു വന്ന കാറ്റ് ചാരെ നിക്കണു്
ഇമ മിഴിക്കണു്...കണ്ണിലു്...കരി പരത്തണു്...എന്തിനു്
തണം...തണം...തണം തണം തണം തണം തണം.....

ഏയ്‌...മാനം തുടുക്കണു്...നേരം വെളുക്കണു്....
കാണാൻ കൊതിക്കണു്....കണ്ണിലു്.....
തൂവൽ വിരിക്കണു്...കൂവൽ വിളിക്കണു്....
കാണാൻ തുടിക്കണു്....നേരിലു്.....
താക്കണക്കണു് തണു്ക്കണക്കണു് താനനന്നാനാ...
താക്കണക്കണു് തണു്ക്കണക്കണു് താനനന്നാനാ..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts