പ്രണയമൊരു തൂമഞ്ഞായ് (മാധവീയം )
This page was generated on April 28, 2024, 4:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംസുധി
ഗാനരചനസുധി
ഗായകര്‍ ചെങ്ങന്നൂർ ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാബു നമ്പൂതിരി ,വിനീത് ,ഗീത വിജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 14:50:24.
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും
അനുഭൂതിയലമാല തഴുകിയണയും കാറ്റായ്
അനുഭൂതിയലമാല തഴുകിയണയും കാറ്റായ്
നിളപോലൊഴുകും വെൺനുരയായ് പതയും പടരും
നിളപോലൊഴുകും അത് വെൺനുരയായ് പതയും പടരും
മനസ്സു മനസ്സിൽ പിണയും മുറുകുമറിയാ സ്പർശം
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും

മരീചിമാലിയണിയും വെൺപുലരി ഋതുവാകും
മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം
ആ...ആ...ആ...ആ......
മരീചി മാലിയണിയും വെൺപുലരി ഋതുവാകും
മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം
വഴിയുന്നൊരാത്മ ഗീതകങ്ങൾ
പടരുന്ന മാധവം പോൽ
വഴിയുന്നൊരാത്മ ഗീതകങ്ങൾ
പടരുന്ന മാധവം പോൽ
കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ
പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ്
കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ
പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ്
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും

താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ
താഴെ ചാരെ അണയും ഇണകൾ തൻ ചാരുലാസ്യം
താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ
താഴെ ചാരെ അണയും ഇണകൾ തൻ ചാരുലാസ്യം
ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം
ഉന്മാദരാഗമായ് പ്രണയം...സുരലോകമേറും നിമിഷം
മിഴികളിൽ നോക്കി മധുരമായ് കുറുകി
മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം
മിഴികളിൽ നോക്കി മധുരമായ് കുറുകി
മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം
മിഴികളിൽ നോക്കി മധുരമായ് കുറുകി
മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts